ന്യൂഡൽഹി : രാജ്യത്തെ 11-ാമത് വന്ദേഭാരത് എക്സ്പ്രസ് ഈ മാസം സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ന്യൂഡൽഹി-ജയ്പൂർ മേഖലയിലാണ് സെമി ഹൈ സ്പീഡ് ട്രെയിനുകൾ സർവീസ് നടത്തുക.
പുതിയ വന്ദേഭാരത് ട്രെയിനുകൾ നോർത്ത് വെസ്റ്റേൺ റെയിൽവേ സോൺ നടത്തുമെന്നാണ് റെയിൽവേ മന്ത്രാലയം അറിയിച്ചത്. വന്ദേഭാരത് ട്രെയിൻ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തും. കൂടാതെ,ബോർഡ് ക്യാറ്ററിംഗ് സേവനം നൽകുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകിയതായും റെയിൽവേ മന്ത്രാലയം അറിയിച്ചു.
പുതിയ വന്ദേഭാരത് ട്രെയിൻ അത്യാധുനിക സൗകര്യങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്, യാത്രക്കാർക്ക് കൂടുതൽ വേഗതയേറിയതും സൗകര്യപ്രദവുമായ യാത്രാ അനുഭവവും പ്രദാനം ചെയ്യാൻ പുതിയ വന്ദേഭാരത് ട്രെയിനുകൾക്ക് സാധിക്കും. നിലവിൽ 10 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് സർവ്വീസ് നടത്തുന്നത്.
Comments