ലണ്ടൻ: വംശനാശഭീഷണി നേരിടുന്ന റേഡിയേറ്റഡ് ആമയായ പിക്കിൾസ് 90-ാം വയസ്സിൽ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഹൂസ്റ്റൺ മൃഗശാലയിലാണ് റേഡിയേറ്റഡ് ആമ ഡിൽ, ഗെർകിൻ, ജലാപെനോ എന്നീ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
മൃഗശാലയുടെ പ്രവർത്തന സമയം അവസാനിച്ചപ്പോഴാണ് പിക്കിൾസിന്റെ മുട്ടകൾ ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെടുന്നത്. മൃഗസംരക്ഷണ സംഘം സ്ഥലത്തെത്തി മുട്ടകൾ ആംഫിബിയൻ ഹൗസിൽ സുരക്ഷിതമായി എത്തിച്ചു. തുടർന്ന് മൂന്ന് കുഞ്ഞുങ്ങൾ വിരിയുകയായിരുവെന്നും എബിസി 7 ചിക്കാഗോ റിപ്പോർട്ട് ചെയ്തു.
മൃഗശാലയിലെ ജീവനക്കാരൻ കണ്ടില്ലായിരുന്നെങ്കിൽ മുട്ടകൾ വിരിയാൻ സാധ്യതയില്ലായിരുന്നെന്ന് മൃഗസംരക്ഷണ സംഘത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. പിക്കിൾസിന്റെ വിരിഞ്ഞ മൂന്ന് കുഞ്ഞുങ്ങളും അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയം സ്പീഷീസ് പ്ലാനിലെ ഏറ്റവും ജനിതക മൂല്യമുള്ള ആമകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. 1996-ലാണ് ആൺ പിക്കിൾസും പെൺ പിക്കിൾസും ഹൂസ്റ്റൺ മൃഗശാലയിൽ എത്തുന്നത്. 36 വർഷമായി ആമകൾ ഇവിടുണ്ട്.
Comments