ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏപ്രിൽ രണ്ടിന് ബിഹാറിൽ സന്ദർശനം നടത്തും. അശോക ചക്രവർത്തിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് സസാരത്തിലും നവാദിലും നടക്കുന്ന പൊതുയോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും.
അടുത്ത വർഷത്തെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ കൂടിയാണ് അമിത് ഷാ ബീഹാർ സന്ദർശനം നടത്തുന്നത്.
കഴിഞ്ഞ മാസവും അമിത് ഷാ ബീഹാറിൽ സന്ദർശനം നടത്തിയിരുന്നു. സന്ദർശന വേളയിൽ സ്വാമി സഹജാനന്ദ് സരസ്വതിയുടെ ജയന്തിത്തോടനുബന്ധിച്ച് നടന്ന കിസാൻ-മജ്ദൂർ സമാജം പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു. ചമ്പാരനിൽ നടന്ന റാലിയിൽ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.
Comments