ബെംഗളൂരു : കുങ്കുമം ധരിക്കാതെ ഹിജാബ് ധരിച്ച് മുസ്ലീം ചടങ്ങുകളിൽ പങ്കെടുക്കുന്ന ഹിന്ദു പെൺകുട്ടികൾക്ക് ഉയർന്ന വേതനം നൽകാമെന്ന് ഈവന്റ് മാനേജ്മെന്റ് കമ്പനി. കർണാടകയിലെ തുംകൂർ ജില്ലയിൽ മുസ്ലിം ഈവന്റ് മാനേജ്മെന്റ് കമ്പനിയാണ് ഹിന്ദു പെൺകുട്ടികളെ ജോലിക്കെടുക്കുകയും അവരെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് .
ഹിന്ദു സ്ത്രീകൾ മുസ്ലീം സമുദായത്തിന്റെ ചടങ്ങുകളിൽ ഹിജാബ് ധരിച്ചെത്തിയാൽ ഉയർന്ന ദിവസ വേതനം നൽകാമെന്നാണ് അവരെ പ്രലോഭിപ്പിക്കുന്നത് . മുസ്ലീം സമുദായത്തിന്റെ വിവാഹ ആഘോഷങ്ങൾ ഉൾപ്പെടെ വിവിധ മതപരവും വ്യക്തിപരവുമായ ചടങ്ങുകൾക്കായി തുംകൂരിലെ ‘ഇവന്റ് മാനേജ്‌മെന്റ്’ കമ്പനികൾ ദിവസ വേതനത്തിന് പെൺകുട്ടികളെ നിയമിക്കുന്നുണ്ട് .
ഹിന്ദു പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതിനൊപ്പം കുങ്കുമമോ വളയോ പോലുള്ള ഹിന്ദു ചിഹ്നങ്ങൾ നീക്കം ചെയ്യാനും സമ്മതിച്ചാൽ 800 മുതൽ 1000 രൂപ വരെ ദിവസ വേതനം വാഗ്ദാനം ചെയ്യുന്നുണ്ട് . മുസ്ലീം ചടങ്ങുകളിൽ അത്തരം പെൺകുട്ടികൾക്ക് പ്രധാന ജോലികൾ നൽകും . എന്നാൽ, ഇത്തരം വ്യവസ്ഥകളോട് വിയോജിക്കുന്നവർക്ക് 300-400 രൂപ മാത്രം നൽകുകയും നിസ്സാര ജോലികൾ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് ബജ്‌റംഗ്ദൾ ജില്ലാ കോർഡിനേറ്റർ മഞ്ജു ഭാർഗവ് ആരോപിച്ചു.
ഇവന്റ് മാനേജ്‌മെന്റ് കമ്പനി തന്നെ ഇത്തരം ഫോട്ടോകൾ ഓൺലൈനിൽ ഷെയർ ചെയ്യുകയും ന്യൂസ് ചാനൽ ഇത് റിപ്പോർട്ട് ചെയ്യുകയും ചെയ്തതോടെയാണ് വിഷയം പുറത്തായത്. പിന്നീട് ബജ്‌റംഗ്ദൾ പ്രവർത്തകർ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിൽ ജോലി ചെയ്യുന്ന പെൺകുട്ടികളുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും കാണുകയും ഇത്തരം ജോലികൾക്കായി ഹൈന്ദവ ആചാരങ്ങൾ ഉപേക്ഷിക്കരുതെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.
Comments