അഹമ്മദാബാദ് : സോമനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . കുടുംബത്തിനൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത് .വിവിധ പൊതുപരിപാടികൾക്കായാണ് രണ്ട് അദ്ദേഹം ഗുജറാത്തിലെത്തിയത് .
സന്ദർശനത്തിന്റെ രണ്ടാം ദിവസമാണ് അദ്ദേഹം സോമനാഥ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രപുരോഹിതനും , അധികൃതരും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത് . വിവിധ പൂജകളിൽ പങ്കെടുത്ത അമിത് ഷാ , പുഷ്പങ്ങളും , വഴിപാടുകളും സമർപ്പിച്ചു .
നേരത്തെ, ഗാന്ധിനഗറിൽ നടന്ന 49-ാമത് ക്ഷീരവ്യവസായ കൺവെൻഷനിൽ അദ്ദേഹം പങ്കെടുത്തു . വഡോദരയിലെ മഹാരാജ സായാജിറാവു സർവകലാശാലയുടെ ബിരുദദാന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ അമിത് ഷാ ബി ആർ അംബേദ്കർ, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയ മഹാന്മാരുടെ ചിന്തകൾ ഉൾക്കൊള്ളുന്ന പുതിയ വിദ്യാഭ്യാസ നയത്തെ അഭിനന്ദിക്കുകയും ചെയ്തു .
Comments