ബെംഗളൂരു: മലയാളം ചാനൽ ചരിത്രത്തിൽ ആദ്യമായി ബെംഗളൂരുവിൽ കലാമേള സംഘടിപ്പിക്കാനൊരുങ്ങി ജനം ടിവി. ജനം വൈബ്സ് ബെംഗളൂരു 2023 എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി ഏപ്രിൽ 23- ന് മല്ലേശ്വരം ചൗദയ്യ ആഡിറ്റോറിയത്തിൽ നടക്കും.
ഷോയുടെ ടീസർ പ്രശസ്ത സിനിമാ താരം ഭരത് സുരേഷ് ഗോപിയും സിനിമാ താരവും നിർമ്മാതാവുമായ സുരേഷ് കുമാറും ചേർന്ന് നിർവ്വഹിച്ചു. ജനം ടിവി സിഈഒ ഗിരീഷ് കുമാർ, പ്രോഗ്രാം ഹെഡ് തിരൂർ രവീന്ദ്രൻ എന്നിവരും പങ്കെടുത്തു.
Comments