ഹാരിസ്ബർഗ്: പ്രക്ഷുബ്ധമായ ലോക സാഹചര്യത്തിൽ അതിനെ കൈകാര്യം ചെയ്യാനുള്ള അവസരമാണ് ജി20 അദ്ധ്യക്ഷത വഴി ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നതെന്ന് ജി20 ഷെർപ്പ അമിതാഭ് കാന്ത്. പെൻസിൻവാനിയ യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റിയൂഡ് ഫോർ അഡ്വാവാൻസ്ഡ് സ്റ്റഡി ഓഫ് ഇന്ത്യയുടെ 25-ാം വാർഷിക ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന ലോകത്ത് ഇന്ത്യയുടെ ഭാവിയെപറ്റിയും ജി 20യുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ചടങ്ങിൽ സംസാരിച്ചു.
ഇന്ത്യയുടെ വളർച്ചയിൽ സാങ്കേതിക മേഖലയുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഒരു വലിയ ഗവേഷണ സമൂഹത്തെ രൂപികരിക്കുക എന്നത് മാത്രമല്ല മറിച്ച് ആഗോളതലത്തിലുളള പണ്ഡിതന്മാർക്ക് ഇന്ത്യയുമായി ഇടപെടാനുളള അവസരം തുറന്ന് നൽകുക എന്നതാണ് സ്ഥാപനം ലക്ഷ്യമിടുന്നതെന്ന് പൻസിൽവാലിയ യൂണിവേഴിസിറ്റി സാമൂഹ്യശാസ്ത്ര വിഭാഗ മേധാവി എമിലി ഹന്നം പറഞ്ഞു. മാറുന്ന ലോകത്ത് ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക, വിദേശനയങ്ങളെ കുറിച്ചും അക്കാദമിയിലെ പ്രമുഖർ വേദിയിൽ സംസാരിച്ചു.
യുപിഐഎസ്ഐയും സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡി ഓഫ് ഇന്ത്യയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സമകാലീന ഇന്ത്യയിലെ വിഷയങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായുള്ള അമേരിക്കയിലെ ആദ്യ സ്ഥാപനമാണ് പെൻസിൻവാലിയ യൂണിവേഴ്സിറ്റി ഫോർ ദി അഡ്വാവാൻസ്ഡ് സ്റ്റഡി ഓഫ് ഇന്ത്യ.
Comments