ഇടുക്കി : ഇടുക്കിയിൽ കുത്തികൊന്ന് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ യുവാവന്റെ മൃതദേഹം. ഇടുക്കി കുമളിയിലാണ് സംഭവം. റോസാപ്പൂക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന രുക്മാൻ അലിയാണ് (36) കൊല്ലപ്പെട്ടത്. യുവാവിനെ വഴിയരികിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
പുലർച്ചെ ഒരുമണിയ്ക്കായിരുന്നു സംഭവം. കുമളി ടൗണിനടുത്തുള്ള ബാറിന് സമീപമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ കുമളി സ്വദേശി രാജേഷ്, കമ്പം സ്വദേശി ഖാദർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.
Comments