അമരാവതി: വിക്ഷേപണത്തിലെ ചരിത്രവിജയം ആവർത്തിക്കാൻ ഐഎസ്ആർഒയും ഓസ്ട്രേലിയൻ ബഹിരാകാശ കമ്പനിയായ വൺ വെബ്ബും ഒരുങ്ങുന്നു. മാർച്ച് 26-നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് 36 വൺവെബ് ഉപഗ്രഹങ്ങളുമായി ലോഞ്ച് വെഹിക്കിൾ മാർക്ക് (എൽവിഎം)-3 റോക്കറ്റ് ഐഎസ്ആർഒ വിക്ഷേപിക്കുക. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സെന്ററിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിക്കുന്നതെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന അറിയിച്ചു. മാർച്ച് 26-ന് ഒൻപത് മണിക്കാണ് എൽവിഎം-3 റോക്കറ്റ് വിക്ഷേപിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് ഐഎസ്ആർഒയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു.
LVM3-M3/OneWeb India-2 mission:
The launch is scheduled for March 26, 2023, at 0900 hours IST from the second launch pad at SDSC-SHAR, Sriharikota. @OneWeb @NSIL_India pic.twitter.com/jyPsGlrcpX
— ISRO (@isro) March 20, 2023
ഓസ്ട്രേലിയൻ ബഹിരാകാശ ഭീമനായ വൺവെബ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനും ഈ ദൗത്യത്തെ കുറിച്ച് അവരുടെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. നക്ഷത്രസമൂഹം പൂർത്തിയാക്കാനുള്ള ഞങ്ങളുടെ അവസാന വിക്ഷേപണമാണിതെന്നും ഈ വിക്ഷേപണത്തിനായുള്ള സുവർണ്ണ ഹലോ വേൾഡ് മിഷൻ പാച്ച് 2023-ലെ ആഗോള കവറേജിന്റെ തുടക്കത്തെ പ്രതിഫലിപ്പിക്കുന്നു എന്നും അവർ ട്വിറ്ററിൽ കുറിച്ചു. ഓസ്ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു യാത്രാ സൗകര്യ കമ്പനിയാണ് ഹലോ വേൾഡ് ട്രാവൽ ലിമിറ്റഡ്.
Exciting news from India as we confirm the encapsulation of our 36 satellites ahead of #OneWebLaunch18; our final launch which will complete our Gen 1 constellation.
Thanks to our OneWebbers on site, as well as our colleagues at @isro and @NSIL_India 🇮🇳 pic.twitter.com/cshWJCq5Rb
— OneWeb (@OneWeb) March 15, 2023
യുകെയും ഇന്ത്യൻ ബഹിരാകാശ വ്യവസായങ്ങളും തമ്മിലുള്ള സഹകരണം എൽവിഎം-3 വിക്ഷേപണത്തിലൂടെ ഉയർത്താൻ സാധിക്കും. 2022 ഒക്ടോബർ 23-ന് വൺവെബിന്റെ 36 ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിക്ഷേപിച്ചിരുന്നു. ഇത് വൺവെബും ഐഎസ്ആർഒയും യോജിച്ചുള്ള ആദ്യ സാറ്റലൈറ്റ് വിന്യാസമായിരുന്നു. തങ്ങളുടെ കമ്യുണിക്കേഷൻ സംവിധാനങ്ങൾ ലോകം മുഴുവൻ എത്തിക്കുന്നത് ലക്ഷ്യമിട്ട് വൺ വെബ് നടപ്പാക്കുന്ന ഈ പദ്ധതിയിൽ 462 ഉപഗ്രഹങ്ങൾ ഉണ്ട്.
Comments