ന്യൂഡൽഹി : ഒഡീഷയിൽ സ്വർണ നിക്ഷേപം കണ്ടെത്തി. ദിയോഗർ ജില്ലയിലെ അഡാഷ് ബ്ലോക്കിലാണ് സ്വർണം കണ്ടെത്തിയത്. കേന്ദ്ര ഖനനവകുപ്പ് മന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് സംസ്ഥാനത്ത് സ്വർണ നിക്ഷേപമുള്ളതായി പാർലമെന്റിൽ അറിയിച്ചത്.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ സർവേയിൽ സംസ്ഥാനത്ത് ചെമ്പിനൊപ്പം
സ്വർണവും അനുബന്ധ ലോഹത്തിന്റെ സാന്നിധ്യവും കണ്ടെത്തിയത്തായി രാജ്യസഭയിൽ കേന്ദ്രമന്ത്രി അറിയിച്ചു.
റിസോഴ്‌സ് ബീയറിംഗ് ജിയോളജിക്കൽ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറിയതായി കേന്ദ്രമന്ത്രി അറിയിച്ചു.ലേലം നടന്നതിന് ശേഷം ഖനനയോഗ്യമായ റിസർവായി മേഖലയെ നവീകരിക്കുന്ന നടപടികൾ ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസവും ഒഡീഷയിലെ കിയോഞ്ജർ, മയൂർഭഞ്ച്, ദിയോഗ്രഹ എന്നീ ജില്ലകളിൽ സ്വർണ നിക്ഷേപം കണ്ടെത്തിയിരുന്നു. രാജ്യത്ത് ആദ്യമായി ജമ്മുകശ്മീരിലെ റിയാസി ജില്ലയിൽ 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരവും കണ്ടെത്തിയിരുന്നു.
Comments