ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്ക് ബുദ്ധ പ്രതിമ സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ബോധി വൃക്ഷത്തിന് കീഴിൽ ധ്യാനമുദ്രയിൽ ഇരിക്കുന്ന ബുദ്ധ പ്രതിമയാണ് നൽകിയത്. ശുദ്ധമായ ചന്ദനം കൊണ്ടാണ് ഈ ബുദ്ധരൂപം നിർമ്മിച്ചിരിക്കുന്നത്
കർണാടകയുടെ സമ്പന്നമായ പൈതൃകവുമായി ബന്ധപ്പെട്ടതാണ് ഈ കലാസൃഷ്ടി.
ചിത്രത്തിന്റെ മുൻവശത്ത് ബോധിവൃക്ഷത്തിന്റെ സങ്കീർണ്ണമായ കൊത്തുപണികളുണ്ട്.
കദംബ വൃക്ഷ തടികൊണ്ട് നിർമ്മിച്ച ബോക്സിനകത്ത് വച്ചാണ് പ്രതിമ സമ്മാനിച്ചത്.
ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വച്ച് നടന്ന ഇരു പ്രധാനമന്ത്രിമാരുടെയും കൂടിക്കാഴ്ചയിൽ ആരോഗ്യം, ഭക്ഷ്യസുരക്ഷ, ഊർജ്ജ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ കൂടിക്കാഴ്ച സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Comments