കോട്ടയം: പാലാ ജനറൽ ആശുപത്രിയിൽ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം. ആക്രമണത്തിൽ അത്യാഹിത വിഭാഗം ഡോക്ടർ എഡ്വിൻ, എബിവിപി പ്രവർത്തകനായ മൃദുൽ എന്നിവർക്ക് പരിക്കേറ്റു. പാല ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് ആക്രമണം നടന്നത്. പാലാ പോളിടെക്നിക്കിൽ നടന്ന സംഘർഷത്തിന്റെ തുടർച്ചയായാണ് ആക്രമണം നടന്നത്.
പോളിടെക്നിക്കിൽ ഇന്റർപോളി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കൊടി തോരണങ്ങൾ കെട്ടുന്നതുമായുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിൽ പരിക്കേറ്റ എബിവിപി പ്രവർത്തകനായ വിഷ്ണുവിനെ സംഘടിച്ചെത്തിയ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിൽ കയറി വീണ്ടും ആക്രമിക്കുവാൻ ശ്രമിച്ചിരുന്നു. ഇത് തടയാൻ ശ്രമിച്ച ഡോക്ടർ എഡ്വിനെ പ്രവർത്തകർ ആക്രമിച്ച് പരിക്കേപ്പിച്ചു. സംഘർത്തിൽ മൃദുലിനും മാരകമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവശിപ്പിച്ചിരിക്കുകയാണ്.
Comments