തിരുവനന്തപുരം: ലോക നാടക ദിനാഘോഷങ്ങളുടെ ഭാഗമായി നാട്യഗൃഹവും ഭാരത് ഭവനും സംയുക്തമായി ചർച്ചയും സംവാദവും സംഘടിപ്പിക്കുന്നു. മാർച്ച് 22 ബുധൻ വൈകിട്ട് 6 മണിക്ക് തൈക്കാട് ഭാരത് ഭവൻ ആഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി. ‘നാടകത്തിന്റെ മാറുന്ന മുഖങ്ങൾ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് സംവാദം.
ചടങ്ങിൽ പ്രശസ്ത സംവിധായകനും അദ്ധ്യാപകനുമായ ഡോ. ശ്രീനാഥ് വിഷയാവതരണം നടത്തും. കെപി കുമാരൻ, പ്രൊഫ ചന്ദ്രമതി, പ്രൊഫ അലിയാർ മുതലായവർ പരിപാടിയിൽ സംസാരിക്കും.
Comments