ന്യൂഡൽഹി : ഛത്തീസ്ഗഡിൽ കോർബ ജില്ലയിലെ ഗ്രേവ ഖനിയിലൂടെ 50 ദശലക്ഷം ടൺ കൽക്കരി ഉത്പാദിപ്പിച്ചു. കോൾ ഇന്ത്യ ലിമിറ്റഡിഡ്ന്ഡറെ ഏറ്റവും വലിയ കൽക്കരി ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളുടെ സ്റ്റേറ്റ് ലെവൽ എംപവേർഡ് കമ്മിറ്റി ലിമിറ്റഡ് (എസ്ഇസിഎലിന്റെ ) കീഴിലാണ് ഗ്രേവ ഖനി. കൽക്കരി മേഖലയ്ക്ക് ഇത് ചരിത്ര നിമിഷം.
രാജ്യത്തിലൂടനീളം പത്ത് വർഷത്തേക്കുള്ള വൈദ്യൂതി ഉത്പാദിപിക്കുന്നതിന് ആവശ്യമായ കൽക്കരി ശേഖരണമാണ് ഇവിടെയുള്ളത്. ഗ്രേവ ഖനി 50 ദശലക്ഷം ടൺ ക്ലബിൽ ചേർന്നതിൽ അഭിന്ദനങ്ങൾ അറിയിച്ച് കേന്ദ്ര ഖനനവകുപ്പ് മന്ത്രി പ്രഹളാദ് ജോഷി ട്വീറ്റ് ചെയ്തിരുന്നു.
ഉത്പാദനത്തോടൊപ്പം 50 ദശലക്ഷം ടൺ കൽക്കരി കയറ്റുമതി ചെയ്യാനാണ് ഗ്രേവ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദവുമായ ഖനന സാങ്കേതികവിദ്യയാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.കൂടാതെ, ബ്ലാസ്റ്റിങ് ഫ്രീ ഉപരിതല ഖനന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. കൽക്കരി ഗതാഗതത്തിനായി ഗ്രേവയിൽ കൺവെയർ ബെൽറ്റ് ഘടിപ്പിച്ച യന്ത്രവൽകൃത സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്.
Comments