വിവാഹത്തിന് വിവിധ തരത്തിൽ ഒരുങ്ങാൻ ആഗ്രഹിക്കുന്നവരാണ് പലരും. വലിയ ആഭരണങ്ങൾ ധരിക്കുന്നവരും തീരെ ആഭരണം ധരിക്കാത്തവരും ഒക്കെ ഉണ്ടാകാറുണ്ട്. അത്തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ് ഒരു യുവതി. ഈ നവവധു വളരെ വലിയ ഒരു മാല ധരിച്ച് നിൽക്കുന്നതാണ് വീഡിയോ. യുവതിയുടെ മേക്കപ്പ് ആർട്ടിസ്റ്റാണ് ഈ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
രണ്ട് ഭാഗങ്ങളിലായാണ് മാല. ഒന്ന് കഴുത്തിലും രണ്ടാമത്തെത് വയറിലുമാണ്. വയറിന്റെ ഭാഗത്തായുള്ള മാല ഒരു പാത്രത്തിന്റെ ആകൃതിയിലാണ് കാണപ്പെടുന്നത്. വിവാഹ ആഭരണങ്ങൾ പലതരത്തിൽ ഡിസൈൻ ചെയ്യുന്നവരുണ്ടെങ്കിലും ഇത്തരത്തിൽ ഒന്ന് ആദ്യമായാണ്. മാലയുടെ ലോക്കറ്റ് ഭാഗമാണ് ഇത്. ഒരു ട്രേ നിറയെ ഭക്ഷണസാധനങ്ങൾ വഹിക്കാൻ തക്ക വലിപ്പമുള്ളതായിരുന്നു മാലയുടെ ലോക്കറ്റ്.
വീഡിയോ കാണിമ്പോൾ സ്ത്രീ അത് അമിതമായി ധരിക്കുകയും മേക്കപ്പ് ആർട്ടിസ്റ്റ് അത് അമിതമാക്കിയതായി കാണിക്കുന്നതായും തോന്നും. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ വീഡിയോ പങ്കുവെച്ചത്. പലതരത്തിലുള്ള വിമർശനങ്ങളും വിഡിയോ അപ്ലോഡ് ചെയ്ത മേക്കപ്പ് ആർട്ടിസ്റ്റിനു ഉണ്ടായതായും കമന്റ് ബോക്സ് കാണിക്കുന്നു. നിരന്തരം മോശം കമന്റുകൾ വന്നതിനെ തുടർന്ന് മേക്കപ്പ് ആർട്ടിസ്റ്റ് കമന്റ് ബോക്സ് ഹൈഡ് ചെയിതിരിക്കുകയാണ്. ഇത് കൂടാതെ നിരവധി വിവാഹ വീഡിയോകളും ഇവർ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്.
Comments