ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഡൽഹിയിലും സമീപ നഗരങ്ങളിലുമാണ് സെക്കൻഡുകൾ നീളുന്ന ഭൂചലനം ഉണ്ടായത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം.
#earthquake in #delhi and across parts of Kashmir valley… (perhaps across Northern region of #india )
Hope there’s nothing worrisome… there is quite a lot of panic! pic.twitter.com/Y40TUwKFeK
— Sidharth.M.P (@sdhrthmp) March 21, 2023
കശ്മീർ താഴ്വരയിലും ഛണ്ഡിഗഡിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭൂചലനത്തിന്റെ ഭാഗമായി വീട്ടിലെ ഗൃഹോപകരണങ്ങൾ ചലിക്കുന്ന ദൃശ്യങ്ങളും മറ്റും ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. അതേസമയം ഭൂചലനത്തിന്റെ തീവ്രത സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
My Home lights dancing after more than a minute of this massive earthquake in delhi #Earthquake pic.twitter.com/8w7knxcJ2H
— Samip Rajguru (@samiprajguru) March 21, 2023
Comments