70 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെ കാട്ടിൽ ചീറ്റകൾ സ്വതന്ത്രമായി വിഹരിക്കുന്ന ചിത്രം പുറത്ത് . നമീബിയയിൽ നിന്ന് കൊണ്ടുവന്ന ഒബാൻ ചീറ്റയുടെ ചിത്രമാണ് വൈറലാകുന്നത് . ഒബാൻ നദിക്കരയിൽ വെള്ളം കുടിക്കാൻ വന്നപ്പോൾ വനപാലകൻ പകർത്തിയതാണ് ചിത്രം .സ്വാതന്ത്ര്യത്തിന് ശേഷം കാടിനുള്ളിൽ സ്വതന്ത്രമായി വിഹരിക്കുന്ന ചീറ്റയെ കാണാൻ രാജ്യത്തിന് ഒരുപാട് കാത്തിരിക്കേണ്ടി വന്നു.
വർഷങ്ങളുടെ പ്രയത്നത്തിനൊടുവിൽ ചീറ്റപ്പുലികളെ ഇന്ത്യയിൽ എത്തിക്കാനുള്ള പദ്ധതി അടുത്തിടെയാണ് യാഥാർഥ്യമായത് . ചീറ്റ പ്രോജക്ടിന് കീഴിൽ മധ്യപ്രദേശിലെ ഷിയോപൂരിലെ കുനോ നാഷണൽ പാർക്കിലാണ് ചീറ്റകൾ ഇപ്പോൾ ഉള്ളത് . കുനോ നാഷണൽ പാർക്കിൽ, കഴിഞ്ഞ സെപ്റ്റംബറിൽ നമീബിയയിൽ നിന്ന് 8 ചീറ്റകളെ കൊണ്ടുവന്നു. ഫെബ്രുവരി 18 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 പുതിയ ചീറ്റകളെയും കൊണ്ടുവന്നു .
എങ്കിലും ഒബാൻ, ആശ എന്നീ ചീറ്റകളെ മാത്രമാണ് നിലവിൽ കാട്ടിലേക്ക് തുറന്നുവിട്ടിട്ടുള്ളത് . ഇരുവരെയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കുനോ നാഷണൽ പാർക്ക് ഡിഎഫ്ഒ പ്രകാശ് കുമാർ വർമ്മ പറഞ്ഞു.
Comments