ന്യൂഡൽഹി: 2021 ഡിസംബർ മുതൽ 110 യൂട്യൂബ് വാർത്താ ചാനലുകളും 248 യുആർഎല്ലുകളും ബ്ലോക്ക് ചെയ്യാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. എന്നാൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനായി പ്രവർത്തിച്ച മാധ്യമപ്രവർത്തകരുടെ പ്രത്യേക വിവരങ്ങളൊന്നും സൂക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻഎസ്ആർബി) മാധ്യമപ്രവർത്തകർ/മാധ്യമ പ്രവർത്തകർക്കായി പ്രത്യേകം ഡാറ്റ പരിപാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വെബ്പേജുകൾ, വെബ്സൈറ്റുകൾ, പോസ്റ്റുകൾ/അക്കൗണ്ടുകൾ, പോഡ്സ്റ്റുകൾ, ലിങ്കുകൾ ആപ്പുകൾ എന്നിവയും തടയാൻ സാധിച്ചതായി അദ്ദേഹം കൂട്ടുിച്ചേർത്തു. കൂടാതെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് യൂണിറ്റ് 1,160-ലധികം വ്യാജ വാർത്തകൾ കണ്ടെത്തിയതായി അദ്ദേഹം വ്യക്തമാക്കി.
Comments