അജ്മീർ : അജ്മീറിലെ ഡിസ്നിലാൻഡിൽ ജൂല റൈഡ് തകർന്നു വീണ് കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക് . അജ്മീറിലെ കുന്ദൻ നഗറിലെ ഡിസ്നിലാൻഡിലാണ് ജൂല റൈഡ് കേബിൾ പൊട്ടി 30 അടി ഉയരത്തിൽ നിന്ന് വീണത് .
സംഭവത്തിൽ 7 കുട്ടികളടക്കം 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. റൈഡിനായി ഇതിൽ 25 പേർ ഉണ്ടായിരുന്നു . അപകടത്തിനു പിന്നാലെ റൈഡിന്റെ നടത്തിപ്പുകാരൻ ഉൾപ്പെടെ എല്ലാവരും മേളയിൽ നിന്ന് ഇറങ്ങിയോടി.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ജെഎൽഎൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Comments