വയനാട്: വയനാട്ടിൽ വൻ ലഹരിമരുന്ന് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച അര കിലോയോളം എംഡിഎംഎ പോലീസ് പിടികൂടി. സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. കൊടുവള്ളി സ്വദേശി മുഹമ്മദ് മിദ്ലജ്, സുൽത്താൻ ബത്തേരി സ്വദേശികളായ ജാസിം അലി, അഫ്ത്താഷ് എന്നിവരാണ് പിടിയിലായത്.
സുൽത്താൻ ബത്തേരി മുത്തങ്ങ ചെക്ക്പോസ്റ്റിന് സമീപത്ത് നിന്നാണ് മൂവർ സംഘത്തെ പിടികൂടിയത്. ആർടിഒ ചെക്ക്പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കൾ സഞ്ചരിച്ച കാറിന്റെ ഡാഷ്ബോർഡിൽ ഒളിപ്പിച്ച നിലയിൽ എംഡിഎഎംഎ കണ്ടെടുത്തത്.
Comments