തൃശ്ശൂർ: ഒളരി മദര്‍ ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവില്‍ തീപിടിത്തം. ഐസിയുവിലുണ്ടായിരുന്ന ഏഴ് കുട്ടികളെയും ഗർഭിണികളെയും വേഗത്തില്‍ പുറത്തെത്തിക്കാൻ കഴിഞ്ഞതിനാൽ വൻ അപകടം ഒഴിവായി. ഉച്ചക്ക് 12- മണിയോടെയാണ് സംഭവം നടന്നത്.
നഗരത്തോട് ചേര്‍ന്ന ഒളരി മദര്‍ ആശുപത്രിയിലെ കുട്ടികളുടെ ഐസിയു ഗൈനക്കോളജി വാര്‍ഡുകളിലാണ് പുക പടർന്ന് പിടിച്ചത്. മതിയായ വെന്റിലേഷനില്ലാത്തതിനാലാണ് മുറികളിലാകെ പുക നിറഞ്ഞത്. ഇടനാഴികളിലേക്ക് വ്യാപിച്ച പുക തൊട്ടടുത്ത ഗൈനക്കോളജി വാര്‍ഡിലേക്കും പടര്‍ന്നു.
വാര്‍ഡിലുണ്ടായിരുന്ന രണ്ട് ഗര്‍ഭിണികളെയും കുട്ടികളെയും പുറത്തെത്തിച്ച് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം വേഗത്തില്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
Comments