അടിമാലി : അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുലർച്ചയോടെ ആ വഴി എത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം പാലക്കുഴ സ്വദേശി ജോജി ജോൺ (40) ആണ് മരിച്ചത്. കലുങ്കിൽ ഇരുന്ന് ഉറങ്ങിയപ്പോൾ വഴുതി താഴേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടേതെന്ന് കരുതുന്ന സ്കൂട്ടറും സ്ഥലത്തുണ്ട്. അടിമാലി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
ഏകദേശം 50 അടി താഴ്ചയിലാണ് മൃതദേഹം കിടന്നത് . ഫയർഫോഴ്സിന്റെ സഹായം തേടി. പോലീസ് അന്വേഷണത്തെ ആരംഭിച്ചു.
Comments