തിരുവനന്തപുരം : അന്താരാഷ്ട്ര വിപണിയിലെ സ്വർണ വിലയിൽ ഇന്നും വർദ്ധനവ്. ഔൺസിന് 1976 വരെ എത്തിയതിനാലാണ് സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ കുതിപ്പുണ്ടായിരിക്കുന്നത്. ഇന്നലെ ഗ്രാമിന് 80 രൂപ കുറഞ്ഞ് 5420 രൂപയും പവന് 640 രൂപ കുറഞ്ഞ് 43,360 രൂപയും ആയിരുന്നു.
എന്നാൽ ഇന്ന് സ്വർണത്തിൽ വർദ്ധനവുണ്ടായപ്പോൾ ഗ്രാമിന് 60 രൂപ കൂടി 22 കാരറ്റ് സ്വർണത്തിന് ഔദ്യോഗിക വില 5,480 രൂപയായി ഉയർന്നു. പവന് 480 രൂപ കൂടിയതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് വിപണി വില 43,840 രൂപയായി ഉയർന്നിരിക്കുകയാണ്.
കേരളത്തിൽ ഇന്ന് 24 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 5,981 രൂപയും പവന് 47,848 രൂപയുമാണ് വിപണി വില. ദിവസങ്ങൾ നീണ്ട വർദ്ധനവിന് ശേഷമായിരുന്നു ഇന്നലെ നേരിയ ഇളവ് സംഭവിച്ചത്.
Comments