കോഴിക്കോട് : സീരിയലിൽ അഭിനയിക്കാൻ അവസരം വാഗദാനം ചെയ്ത് യുവതിയെ പീഠിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു,
സീരിയലിൽ അഭിനയിപ്പിക്കാം എന്ന് വാഗ്ദാനം നൽകി കോഴിക്കോട് നഗരത്തിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പരാതി നൽകിയിരുന്നത്. മാർച്ച് നാലിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കോഴിക്കോട് സ്വദേശിയായ മറ്റൊരു സീരിയൽ നടിയാണ് പ്രതികളെ പരിചയപ്പെടുത്തി നൽകിയതെന്ന് യുവതി പരാതിയിൽ പറയുന്നു. സീരിയലിന്റെ കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന ഫ്ളാറ്റിലേക്ക് വിളിച്ച് വരുത്തുകയും പാനിയത്തിൽ ലഹരി മരുന്ന് കലർത്തി നൽകി പീഡിപ്പിച്ചെന്നാണ് കോട്ടയം സ്വദേശിയായ യുവതി പരാതിയിൽ ആരോപിച്ചിരിക്കുന്നത്.
Comments