കോട്ടയം : സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി വിൽപ്പന നടത്താൻ സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. കോട്ടയത്ത് കാണക്കാരി കടപ്പൂർ സ്വദേശി അരുൺ രാജനെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. അരുൺ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് 1750 പായ്ക്കറ്റ് ഹാൻസും 108 പാക്കറ്റ് കൂൾ ലിപ്പും കണ്ടെടുത്തത്.
കടകളിൽ ചോക്ലേറ്റും മറ്റ് മിഠായി ഉത്പന്നങ്ങളും വിൽപ്പന നടത്തുന്നതിന്റെ മറവിലാണ് ഇയാൾ പുകയില ഉത്പന്നങ്ങൾ വിറ്റിരുന്നത്. കുറവിലങ്ങാട് എസ് എച്ച് ഒ നിർമ്മൽ ബോസ്, എസ് ഐ വിദ്യ വി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്
ലഹരി ഉപയോഗവും വിൽപനയും വ്യാപകമാണെങ്കിലും പലപ്പോഴും പിടിക്കപ്പെടുന്നവരിൽ മാത്രമായി അന്വേഷണം ഒതുങ്ങുകയാണ്. ഇത്തരം ലഹരി സംഘങ്ങൾക്കു ചില രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഒത്താശയുള്ളതായും ആരോപണമുണ്ട്. എന്നാൽ അത്തരം തലങ്ങളിലേക്കൊന്നും അന്വേഷണം നീളുന്നില്ലെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
Comments