കൊച്ചി : ഓസ്കർ അവാർഡ് ജേതാക്കളെ അഭിനന്ദനമറിയിച്ചുകൊണ്ടുള്ള യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വന്ന പിഴവ് പരിഹാസത്തിന് ഇടയാക്കിയിരുന്നു . അതിനു പിന്നാലെ അന്തരിച്ച പൗവ്വത്തിൽ പിതാവിന് ആദരാഞ്ജലികൾ നേർന്നുകൊണ്ട് മലയാളത്തിൽ എഴുതിയ പോസ്റ്റിലും വ്യാകരണപിഴവുകൾ കടന്നുകൂടിയിരിക്കുകയാണ്.
‘ അന്തരിച്ച സീറോ മലബാർ സഭയിലെ സീനിയർ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിൽ മെത്രാപ്പോലീത്തയ്ക്ക് ചങ്ങനാശേരിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു. യുവജന കമ്മീഷൻ അംഗം ഡോ. പ്രിൻസി കുര്യാക്കോസ് ഒപ്പമുണ്ടായിരുന്നു. ‘ എന്നാണ് ചിന്താ ജെറോമിന്റെ പോസ്റ്റ് . ഇതിനു പിന്നാലെ അന്തരിച്ചത് ആരാണെന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത് .
സീറോ മലബാർ സഭ അന്തരിച്ചോയെന്നും , വിശ്വാസികളായിട്ടും തങ്ങൾ അറിഞ്ഞില്ലെന്നും ചിലർ പറയുന്നു .എവിടെ പരിപാടി അവതരിച്ചാലും. ഇതു തന്നെയാണല്ലോ അവസ്ഥ , കൊച്ചേ മരിച്ചവരോട് ഒരു ആദരവ് കാണിക്ക്. അന്തരിച്ചത് സീറോ മലബാർ സഭ അല്ല , ഒരു നിലത്തെഴുതു ആശാന്റെ അടുത്ത് പോയി തറ, പറ എന്നൊക്കെ ഒന്ന് എഴുതി പഠിച്ചിട്ട് ഇനി ഈ പോസ്റ്റ് ഒക്കെ ഇട്ടാൽ മതി കേട്ടോ എന്നാണ് ചിലർ പറയുന്നത് . ‘ അന്തരിച്ച ‘ സീറോ മലബാർ സഭയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നവരുമുണ്ട് . . ജോസഫേ , ഇംഗ്ലീഷിൽ മാത്രമല്ല, മലയാളത്തിലും കുട്ടിക്ക് അത്ര പരിജ്ഞാനം പോരാ എന്നാണ് സോഷ്യൽ മീഡിയയുടെ പുതിയ ട്രോൾ.
Comments