തൃശൂർ ; വൈറലാകാൻ കള്ളുഷാപ്പിലിരുന്നു കള്ളു കുടിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു . ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമയായ ചേർപ്പ് സ്വദേശിനി അഞ്ജനയാണ് അറസ്റ്റിലായത്.
തൃശൂർ പുള്ള് മേഖലയിലെ ഷാപ്പിൽ 5 യുവതികളുടെ സംഘം കള്ളു കുടിക്കുന്നതിന്റെ വീഡിയോയാണ് ഇൻസ്റ്റഗ്രാം റീൽ ആയി പോസ്റ്റ് ചെയ്തത്. ഇത് വൈറലാകുകയും ചെയ്തു . ഇതോടെ എക്സൈസ് സ്പെഷൽ സ്ക്വാഡ് കേസെടുക്കുകയും അക്കൗണ്ട് ഉടമയെ കണ്ടെത്താൻ സൈബർസെൽ സഹായം തേടുകയും ചെയ്തു.
അക്കൗണ്ട് ഉടമയെ തിരിച്ചറിഞ്ഞതോടെയാണു വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. സിനിമകളിലടക്കം മദ്യപാന രംഗങ്ങൾ നിയമപരമായ മുന്നറിയിപ്പില്ലാതെ കാണിക്കുന്നതു കുറ്റകരമാണെന്ന് എക്സൈസ് അറിയിച്ചു . യുവതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.
മദ്യപാനം പ്രോൽസാഹിപ്പിക്കൽ, മദ്യ ഉപയോഗത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നിവ തടയാൻ അബ്കാരി നിയമത്തിലെ 55 (എച്ച്) വകുപ്പു ചുമത്തിയാണ് അറസ്റ്റ്. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമയായ ചേർപ്പ് സ്വദേശിനി അഞ്ജനയാണ് അറസ്റ്റിലായത്.
Comments