ഒരു ഗായകനോ സംഗീതജ്ഞനോ ഗിറ്റാർ വായിക്കുന്നത് കാണുമ്പോൾ, നിങ്ങൾക്കും അത് വായിക്കാൻ തോന്നും. സ്കൂളുകളിലും കോളേജുകളിലും ഗിറ്റാർ വാദകർക്ക് ആരാധകരുമേറെയാണ്. . ഇന്ത്യമാർട്ട് അല്ലെങ്കിൽ ആമസോൺ പോലുള്ള വെബ്സൈറ്റുകളിൽ ഒരു സാധാരണ ഗിറ്റാർ 4,000 മുതൽ 10,000 വരെ ലഭിക്കും.എന്നാൽ ലോകത്തിലെ ഏറ്റവും വിലയേറിയ ഗിറ്റാർ ഏതാണെന്നറിയാമോ , ഈഡൻ ഓഫ് കോറോനെറ്റ് എന്നാണ് ഈ ഗിറ്റാറിന്റെ പേര്. അത് ആരും വായിക്കുന്നില്ലെങ്കിലും, കാണാൻ ആളുകൾ തിങ്ങിക്കൂടും.
ഈ ഗിറ്റാറിൽ 11,441 വജ്രങ്ങളുണ്ട് . സ്വിറ്റ്സർലൻഡിലെ ബാസലിൽ ആരോൺ ഷും എന്ന വ്യക്തി 2015 മാർച്ച് 16 നാണ് ഈ ഗിറ്റാർ നിർമ്മിച്ചത്. ഗിന്നസ് വേൾഡ് റെക്കോർഡ് പോലെ ഏറ്റവും ചെലവേറിയ ഗിറ്റാർ എന്ന പദവിയും ഇതിനുണ്ട്. 11,441 വജ്രങ്ങൾ പതിച്ചതിനൊപ്പം 18 കാരറ്റ് വെളുത്ത സ്വർണവും ഇതിൽ ഉപയോഗിച്ചിട്ടുണ്ട് . 1.637 കിലോ സ്വർണ്ണമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സ്വിസ് ബേസൽ വേൾഡ് എക്സിബിഷനിലാണ് ഇത് ആദ്യമായി പ്രദർശിപ്പിച്ചത്.
ദ നാഷണൽ ന്യൂസ് വെബ്സൈറ്റിന്റെ റിപ്പോർട്ട് പ്രകാരം 68 പേർ ചേർന്ന് 700 ദിവസം കൊണ്ടാണ് ഈ ഗിറ്റാർ നിർമ്മിച്ചത് . ഈ ഗിറ്റാറിൽ വജ്രം പതിച്ചിട്ടുണ്ടെങ്കിലും, അത് സുഗമമായി വായിക്കാൻ കഴിയും. ഈ ഗിറ്റാറിന് 16 കോടിയാണ് വില. ജ്വല്ലറി ഡിസൈനർ ആരോൺ ഷും ഡിസൈനർ മാർക്ക് ലിയുവുമായി സഹകരിച്ചാണ് ഈ ഗിറ്റാർ സൃഷ്ടിച്ചത്.
Comments