തിരുവനന്തപുരം: സ്വർണവില കുതിച്ചുയരുന്നു. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 44,000 രൂപയായി. ഗ്രാമിന് 5,500 രൂപ ആണ്.
44,000 രൂപയാണ് ഒരു പവന് നൽകേണ്ടതെങ്കിലും ഒരു പവന്റെ സ്വർണാഭരണം വാങ്ങുമ്പോൾ ഈ തുക മതിയാകില്ല. പണിക്കൂലി ഇനത്തിൽ ചുരുങ്ങിയത് 3,000 രൂപ ചെലവ് വരും. ആഭരണം ഡിസൈൻ ചെയ്തതാണെങ്കിൽ പണിക്കൂലിയും കൂടും. അതേസമയം, കോയിനുകൾ വാങ്ങി സൂക്ഷിച്ചാൽ ആവശ്യം വരുന്ന സമയത്ത് വിൽക്കുകയോ ആഭരണമാക്കി മാറ്റുകയോ ചെയ്യാമെന്നതാണ് നേട്ടം.
അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് കഴിഞ്ഞ ദിവസം പലിശ നിരക്ക് ഉയർത്തിയിരുന്നു. പണപ്പെരുപ്പം പിടിച്ചുനിർത്താനാണിത്. എന്നാൽ ഇതിനെ തുടർന്ന്
ഡോളറിന്റെ മൂല്യത്തിൽ ഇടിവ് വരികയാണ്. മൂല്യം കുറയുന്നതോടെ സ്വർണത്തിന് വില ഉയരുന്നു.
Comments