തിരുവനന്തപുരം : വിമാനത്തിനുള്ളിൽ യുവാവ് സഹയാത്രികയോട് മോശമായി പെരുമാറിയ സംഭവത്തിൽ പോലീസ് കേസെടുത്തു.നാവായിക്കുളം സ്വദേശി രതീഷിനെതിരെയാണ് വലിയതുറ പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
മദ്യ ലഹരിയിലായിരുന്ന രതീഷ് കൊല്ലം സ്വദേശിയായ യാത്രക്കാരിയോടാണ് മോശമായി പെരുമാറിയത്. സംഭവത്തിന് പിന്നാലെ യാത്രക്കാരിയുടെ ഭർത്താവ് യുവാവിനെ മർദിച്ചിരുന്നു. ഇരുകൂട്ടരും പരാതിയില്ലെന്ന് പോലീസിനെ അറിയിച്ചിരുന്നെങ്കിലും പോലീസ് കേസെടുക്കുകയായിരുന്നു.
Comments