കോഴിക്കോട് : കൊറിയർ സർവീസിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ രണ്ടു പേർ അറസ്റ്റിൽ. വടകര ഏറാമല ഉഷസിൽ റാനിഷ്, എടച്ചേരി ഒതയോത്ത് അഭിൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
15 പാക്കറ്റ് എംഡിഎംഎയാണ് ഇരുവരിൽ നിന്നും എടച്ചേരി പോലീസ് സംഘം പിടിച്ചെടുത്തത്. രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കാർത്തികപ്പള്ളി റോഡിൽ എളങ്ങോളിയിലെ കൊറിയർ സ്ഥാപനത്തിൽ നടത്തിയ പരിശോധനിലാണ് പ്രതികൾ പിടിയിലായത്.
അറസ്റ്റിലായ ഇരുവരെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. എവിടെ നിന്നാണ് ലഹരി ഉത്പന്നങ്ങൾ ലഭിച്ചതെന്ന് സൂചനകൾ ലഭിച്ചിട്ടില്ല. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്.
Comments