കോഴിക്കോട്: ജ്യൂസിൽ മയക്കുമരുന്നു നൽകി പെൺകുട്ടിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മതപരിവർത്തനത്തിന് ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. കേസിൽ കോഴിക്കോട് നടുവണ്ണൂർ സ്വദേശി മുഹമ്മദ് ജാസിമിനെയാണ് കോടതി വെറുതെ വിട്ടത്. കുറ്റ കൃത്യങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് കാണിച്ചാണ് വിധി. കോഴിക്കോട് സ്പെഷ്യൽ ഫാസ്റ്റ്ട്രാക്ക് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
2019 ജൂലൈ 25 ന് ആയിരുന്നു 19 വയസ്സുകാരിയെ സഹപാഠിയായ ജാസിം പീഡിപ്പിച്ചത്. സരോവരം ബയോപാർക്കിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മൊബൈലിൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയ ഇയാൾ ഭീഷണിപ്പെടുത്തുകയും സ്വർണ്ണവും പണവും തട്ടുകയും ചെയ്തിരുന്നു. ഇത് കൂടാതെ മതം മാറാൻ പെൺകുട്ടിയെ ജാസിം നിർബന്ധിച്ചതായുനമായിരുന്നു പരാതി.
നടക്കാവ് പോലീസ് അന്വേഷിച്ചിരുന്ന കേസ് പിന്നീട് മെഡിക്കൽ കോളേജ് പോലീസിന് കൈമാറി. മെഡിക്കൽ കോളേജ് സിഐ മൂസ വള്ളിക്കോടന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ പുരോഗതി ഇല്ലാതെ വന്നപ്പോൾ ഹൈക്കോടതി നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് കേസേറ്റെടുക്കയും പുനരന്വേഷണം നടത്തുകയമായിരുന്നു.
Comments