തിരുവനന്തപുരം : അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. തിരുവനന്തപുരം കല്ലമ്പലം സിപിഎം പുല്ലൂർമുക്ക് മുൻ ബ്രാഞ്ച് കമ്മറ്റി അംഗവും പാർട്ടിയുടെ സജീവ പ്രവർത്തകനുമായ 80-കാരൻ സുദേവനെയാണ് അറസ്റ്റ് ചെയ്തത്.
അമ്മ ജോലിക്ക് പോകുന്നതിനാൽ അമ്മൂമ്മയുടെ വീട്ടിലായിരുന്നു പെൺകുട്ടി നിന്നിരുന്നത്. പകൽ സമയങ്ങളിൽ മറ്റ് കുട്ടികളോടൊപ്പം അടുത്തുള്ള സുദേവന്റെ വീട്ടിൽ പെൺകുട്ടി കളിക്കാനെത്തുമായിരുന്നു. ഈയവസരം മുതലെടുത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥകൾ പ്രകടിപ്പിച്ച കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം അമ്മയോട് തുറന്നുപറഞ്ഞത്.
അമ്മയുടെ പരാതിയെ തുടർന്ന് കല്ലമ്പലം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുക്കുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. അതേസമയം, കേസ് ഒതുക്കി തീർക്കുന്നതിന് പോലീസിന്റെയും പാർട്ടിയുടെയും ഭാഗത്ത് നിന്ന് ശ്രമമുള്ളതായും കുട്ടിയുടെ കുടുംബം ആരോപിക്കുന്നുണ്ട്.
Comments