മുംബൈ: ദക്ഷിണ മുംബൈയിൽ മൊബൈൽ ഫോൺ കടയുടെ ഷട്ടർ കുത്തിത്തുറന്ന് മൊബൈൽ മോഷണം നടത്തിയയാൾ അറസ്റ്റിൽ. 64,000 രൂപ വിലമതിക്കുന്ന ആറ് ആൻഡ്രോയിഡ് ഫോണുകളാണ് ഇയാൾ മോഷ്ടിച്ചത്. ഫോർജെറ്റ് സ്ട്രീറ്റിലെ മൊബൈൽ കോർണർ ഷോപ്പിൽ ഇന്നലെ രാത്രിയാണ് സംഭവം. നിരവധി മേഷണ കേസുകളിൽ പ്രതിയായ ഇമ്രാൻ നൈമുള്ള ഖാൻ എന്നയാളാണ് അറസ്റ്റിലായത്.
മൂർച്ചയുള്ള ഉപകരണം ഉപയോഗിച്ച് കടയുടെ പൂട്ടും ഷട്ടറും തകർത്താണ് പ്രതി കടയ്‌ക്കുള്ളിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയത്. കടയുടമയായ ജീവറാം പോലീസിൽ പരാതി നൽകിയതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
പോലീസ് അന്വേഷണത്തിൽ മോഷ്ടാവായ ഇമ്രാനെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിയുടെ പക്കലിൽ നിന്ന് ഫോണുകളും ലോക്കറിൽ നിന്ന് മോഷ്ടിച്ച പണവും കണ്ടെടുത്തിട്ടുണ്ട്. ഐപിസി 461, 380 വകുപ്പുകൾ ചുമത്തി പ്രതിയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഗാംദേവി സീനിയർ ഇൻസ്പെക്ടർ ശശികാന്ത് യാദവ് പറഞ്ഞു.
Comments