ഗുരുഗ്രാം : സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ഇന്ന് സംഗീത ശൈലിയിലുള്ള ഹനുമാൻ ചാലിസ വീഡിയോ. ഡ്രമ്മും ഗിറ്റാറും മറ്റ് വാദ്യോപകരണങ്ങളുമായി ഒരു കഫേയിൽ ഒരു കൂട്ടം യുവാക്കൾ സംഗീത ശൈലിയിൽ ഹനുമാൻ ചാലിസ ചൊല്ലുന്നത് വീഡിയോയിൽ കേൾക്കാം. ഗുരുഗ്രാമിലെ സെക്ടർ 22 മാർക്കറ്റിലാണ് കേക്ക് ഡിസയർ എന്ന് പേരിട്ടിരിക്കുന്ന ഈ കഫേ സ്ഥിതി ചെയ്യുന്നത്. വിവേക് ഗുലാത്തിയാണ് ഇതിന്റെ ഉടമ. സ്പിരിച്വൽ ജാമിംഗ് അദ്ദേഹത്തിന്റെ ആശയമാണ്, അതുമായി ബന്ധപ്പെട്ട യുവാക്കൾക്ക് നേതൃത്വം നൽകുന്നതും വിവേകാണ് .
ഹനുമാൻ ജിയുടെ അനുഗ്രഹമാണ് തന്റെ വിജയത്തിന് കാരണമെന്ന് 40 കാരനായ ഗുലാത്തി പറഞ്ഞു. മൊബൈൽ ഫോണിന്റെ കോളർ ട്യൂണിൽ പോലും 10 വർഷമായി ഹനുമാൻ ചാലിസയാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു. ഗാസിയാബാദ് സ്വദേശിയായ ഗുലാത്തി 20 വർഷം മുമ്പാണ് ബിസിനസുമായി ബന്ധപ്പെട്ട് ഗുരുഗ്രാമിൽ സ്ഥിരതാമസമാക്കിയത്.
ഗാസിയാബാദിൽ നിന്ന് മാറിയതിന് ശേഷം ഗുരുഗ്രാമിൽ വളരെക്കാലം പൂക്കൾ വിറ്റു നടന്നതായി ഗുലാത്തി പറയുന്നു ‘ 5 വർഷം മുമ്പ് ഒരു ബേക്കറി കട തുടങ്ങി. എന്നാൽ കൊറോണ ലോക്ക്ഡൗണിൽ അത് പൂട്ടിപ്പോയി. കൊറോണയ്‌ക്ക് ശേഷം സ്ഥിതിഗതികൾ സാധാരണ നിലയിലായപ്പോൾ ആദ്യ കഫേ തുറന്നു. ഇന്ന് എനിക്ക് ഗുരുഗ്രാമിൽ 3 കഫേകളുണ്ട്. എല്ലാം ഹനുമാൻ ജിയുടെ കൃപയാണ്. ‘ അദ്ദേഹം പറയുന്നു.
രണ്ടാഴ്ച മുൻപാണ് കഫേയിൽ ഹനുമാൻ ചാലിസ ആരംഭിച്ചത് . അമ്പതോളം യുവാക്കളാണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. ഈ യുവാക്കളുടെ സംഘത്തിന് ‘ആർട്ടിസ്റ്റ് ചൗക്ക്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട യുവാക്കൾ ഡൽഹി എൻസിആർ സ്വദേശികളാണ്. ഇത് താൻ ഹനുമാൻ സ്വാമിയ്‌ക്ക് നൽകുന്ന സമർപ്പണമാണെന്നും വിവേക് ഗുലാത്തി പറയുന്നു.
Comments