മുൻ വയനാട് എംപി രാഹുലിന് ലോക്സഭാംഗത്വം നഷ്ടമായതിന് പിന്നാലെ വ്യാപക അക്രമം അഴിച്ചുവിട്ട് കോൺഗ്രസ്. ബിജെപി ഓഫീസുകളിലെ ബോർഡുകളും കൊടിതോരണങ്ങളും കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്തുകയാണ്. കോടതി വിധിയെ തുടർന്നാണ് രാഹുലിന് അംഗത്വം നഷ്ടമായതെന്ന് അറിഞ്ഞിട്ടും ബിജെപിയുടെയും സംഘപ്രസ്ഥാനങ്ങളുടെയും ഓഫീസുകളും ആക്രമിക്കപ്പെട്ടു.
കായംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനത്തിനിടയിൽ ബിജെപി ഓഫീസിന് നേരെ അക്രമം അക്രമം അഴിച്ചുവിടുകയായിരുന്നു. ഓഫീസിന് മുന്നിലെ കൊടിമരവും ബോർഡും പ്രവർത്തകർ നശിപ്പിച്ചു. അടുത്തുണ്ടായിരുന്നു ജൻ ഔഷധി കേന്ദ്രത്തിന്റെ ബോർഡും അക്രമികൾ നശിപ്പിച്ചു. യൂത്ത് കോൺഗ്രസ് അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകരും പ്രതിഷേധ പ്രകടനം നടത്തി.
കോൺഗ്രസ് പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിലൂടെ അക്രമത്തിന് കോപ്പ് കൂട്ടുകയുമാണ്. രാജ്യത്തെ തെരുവുകൾ കലുഷിതമാകണെന്നാണ് ചില കോൺഗ്രസ് പ്രവർത്തകർ പങ്കുവെച്ച കുറിപ്പുകൾ.
Comments