ന്യൂഡൽഹി : ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസ് ആപ്പ് വിതരണം ചെയ്ത ഭൂപടത്തിൽ പിഴവെന്ന് പ്രചാരണം. കാശ്മീർ ഒരു പ്രത്യേക രാജ്യമായും ലഡാക്കിന്റെ ചില ഭാഗങ്ങൾ ചൈനയുമായും കാണിക്കുന്നുവെന്നാണ് പ്രചാരണം.
ആപ്പ് ക്ഷമ ചോദിക്കണമെന്ന് ആവശ്യം ഉയർത്തിയാണ് തെറ്റായ ഭൂപടം വൈറലാവുന്നത്. എന്നാൽ ഈ ഭൂപടത്തിന് തങ്ങളുമായി ബന്ധമില്ലെന്നും പിഴവ് വന്നിട്ടില്ലെന്നും തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും കമ്പനി പ്രതികരിച്ചു. ബൈജൂസ് നൽകുന്ന എല്ലാ ഉള്ളടക്കത്തിലും വാട്ടർമാർക്ക് ഉണ്ട്. ട്വിറ്ററിൽ അപ്ലോഡ് ചെയ്ത ഇന്ത്യയുടെ വികലമായ ഭൂപടം സൃഷ്ടിച്ചതിൽ ഒരു തരത്തിലുള്ള പങ്കാളിത്തവും തങ്ങൾക്കില്ല. ഒരു വിദ്യാർത്ഥി അപ്ലോഡ് ചെയ്ത ഭൂപടത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ആരോപണവിധേയമായ വീഡിയോ.ഞങ്ങളുടെ ഉപസ്ഥാപനമായ Osmo ഉപയോക്താക്കളെ അപ്ലോഡ് ചെയ്യാൻ അനുവദിക്കുന്ന ഒരു പ്ലാറ്റ്ഫോമും സാങ്കേതിക ദാതാവുമാണ്. ഈ മാപ്പ് ഇപ്പോൾ നീക്കം ചെയ്തു. ഇന്ത്യയുടെ ഐക്യത്തിലും അഖണ്ഡതയിലും ഉയർന്ന വിശ്വാസമുള്ളതാണ് കമ്പനി . ഞങ്ങൾ അത്തരം ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നില്ല.- കമ്പനി അധികൃതർ വ്യക്തമാക്കി .സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അധികാരികളുമായി ബന്ധപ്പെടുമെന്നും ബൈജൂസ് അറിയിച്ചു.
Comments