ന്യൂഡൽഹി: സവർക്കറുടെ ത്യാഗം മനസ്സിലാക്കാൻ രാഹുൽ ഗാന്ധി ഒരു ദിവസമെങ്കിലും ജയിലിൽ കഴിണമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. സവർക്കർ മഹാരാഷ്‌ട്രയുടെ മാത്രമല്ല രാജ്യത്തിന്റെ മുഴുവൻ മാതൃകാപുരുഷനാണെന്നും അദ്ദേഹം പറഞ്ഞു. ജാതിയധിക്ഷേപത്തിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടും രാഹുൽ മാപ്പ് പറയാൻ വിസമ്മതിച്ചതിന് പിന്നാലെ താൻ സവർക്കറെ പോലെയല്ലെന്ന പരാമർശം നടത്തിയതിനെതിരെ ആയിരുന്നു ഷിൻഡെയുടെ പ്രതികരണം.
‘രാഹുൽ ഗാന്ധിക്കെതിരായ നടപടികൾ അദ്ദേഹത്തിന്റെ ചെയ്തികളെ അപേക്ഷിച്ച് കുറവാണ്. മാപ്പ് പറയാൻ താൻ സവർക്കറല്ലെന്ന് അദ്ദേഹം പറഞ്ഞു. സവർക്കറിനെക്കുറിച്ച് അദ്ദേഹം എന്താണ് ചിന്തിക്കുന്നത്? സവർക്കറുടെ ത്യാഗം മനസ്സിലാക്കാൻ അദ്ദേഹം ഒരു ദിവസമെങ്കിലും ജയിലിൽ കഴിയണം. മഹാരാഷ്‌ട്രയുടെ മാത്രമല്ല രാജ്യത്തിന്റെ മുഴുവൻ മാതൃകാപുരുഷനാണ് സവർക്കർ.
കോൺഗ്രസ് പാർട്ടി ഉണ്ടാക്കിയ നിയമപ്രകാരമാണ് രാഹുലിനെ സസ്‌പെൻഡ് ചെയ്‌തത്. മുൻകാലങ്ങളിലും നിരവധി രാഷ്‌ട്രീയക്കാരെ അയോഗ്യരാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാത്രമല്ല, ഒബിസി സമൂഹത്തെയാകെ രാഹുൽ ഗാന്ധി വിമർശിച്ചു.’-ഷിൻഡെ പറഞ്ഞു.
Comments