വാഷിംഗ്ടൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ മാദ്ധ്യമപ്രവർത്തകനെ ആക്രമിച്ച് ഖാലിസ്ഥാൻ അനുകൂലികൾ. യുഎസിലെ ഇന്ത്യൻ എംബസിക്ക് മുന്നിൽ വച്ച് ഖാലിസ്ഥാൻ അനുകൂലികൾ തന്നോട് മോശമായി സംസാരിക്കുകയും വടികൊണ്ട് ആക്രമിക്കുകയും ചെയ്തുവെന്നാണ് മാദ്ധ്യമപ്രവർത്തകനായ ലിളിത് ഝായുടെ ആരോപണം.
ശനിയാഴ്ച ഉച്ചയ്‌ക്ക് എംബസിക്ക് മുന്നിൽ അരങ്ങേറിയ ഖാലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം പകർത്താൻ എത്തിയപ്പോഴായിരുന്നു സംഭവമെന്ന് ലളിത് ഝാ പറയുന്നു. രണ്ട് വടികൾ കൊണ്ട് തന്റെ ഇടതു ചെവിക്കല്ലിലാണ് അടികൊണ്ടത്. ആക്രമിച്ചവരെല്ലാം ടർബൻ ധരിച്ചവരും ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുന്നവരുമായിരുന്നു. എല്ലാ വിധ പ്രായക്കാരും ഇതിലുണ്ട്.
#WATCH | Khalistanis physically and verbally assaulted journalist Lalit K Jha outside Indian Embassy in Washington DC
(Video Source – Lalit K Jha)
(Note – Abusive language used) pic.twitter.com/MchTca4Kl6
— ANI (@ANI) March 26, 2023
ഡിസി, മാരിലാൻഡ്, വിർജീനിയ തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരാണ് എംബസിക്ക് മുമ്പിൽ സംഘം ചേർന്നത്. മൈക്രോഫോൺ ഉപയോഗിച്ച് ഇന്ത്യാവിരുദ്ധ പ്രസംഗങ്ങൾ അവർ മുഴക്കി. ഇംഗ്ലീഷിലും പഞ്ചാബിയിലും അവർ പ്രസംഗിച്ചിരുന്നുവെന്നും ലളിത് ഝാ വ്യക്തമാക്കി. ആക്രമണം നേരിട്ട ഉടൻ തന്നെ പോലീസിന്റെ സഹായം തേടിയെന്നും പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിൽ നിന്നുകൊണ്ട് പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments