ഇന്ത്യൻ മാദ്ധ്യമപ്രവർത്തകന് നേരെ വാഷിംഗ്ടണിൽ നടന്ന ഖാലിസ്ഥാൻ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച് ഇന്ത്യൻ എംബസി. വാഷിംഗ്ടൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ മാദ്ധ്യമപ്രവർത്തകനെ കഴിഞ്ഞ ദിവസം ഖാലിസ്ഥാൻ തീവ്രവാദികൾ ആക്രമിച്ചിരുന്നു. യുഎസിലെ ഇന്ത്യൻ എംബസിക്ക് മുന്നിൽ വച്ച് തന്നോട് മോശമായി സംസാരിക്കുകയും പിന്നീട് ആക്രമിക്കുകയും ചെയ്തുവെന്നാണ് മാദ്ധ്യമപ്രവർത്തകനായ ലിളിത് ഝായുടെ ആരോപണം. എംബസിക്ക് മുന്നിൽ അരങ്ങേറിയ ഖാലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ എത്തിയതാണ് ലളിത് ഝാ. ഇതിന്റെ ദൃശ്യങ്ങൾ ലഭിച്ചെന്നും യുഎസിലെ ഇന്ത്യൻ എംബസി പറഞ്ഞു.
വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ പത്രപ്രവർത്തകനെതിരായ ആക്രമണം ഗുരുതരവും അനാവശ്യവുമാണെന്ന് ഇന്ത്യൻ എംബസി പറഞ്ഞു. ‘ഖാലിസ്ഥാൻ പ്രതിഷേധം എന്ന പേരിൽ മുതിർന്ന ഇന്ത്യൻ പത്രപ്രവർത്തകനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുളവാക്കുന്ന ദൃശ്യങ്ങൾ തങ്ങൾ കണ്ടു എന്നും ഇത്തരം കാര്യങ്ങളിൽ ഉൾപ്പെടുന്നു ഖലിസ്ഥാനി പ്രതിഷേധക്കാരുടെയും അവരെ പിന്തുണയ്‌ക്കുന്നവരുടെയും അക്രമപരവും സാമൂഹിക വിരുദ്ധവുമായ പ്രവണതകളെ അടിവരയിടുന്നു.
അവർ തുടർച്ചയായി ഇന്ത്യാവിരുദ്ധ മുദ്രവാക്യങ്ങൾ ഉപയോഗിച്ചെന്നും പഞ്ചാബിയിലും അവർ പ്രസംഗിച്ചെന്നും ലളിത് ഝാ വ്യക്തമാക്കി. ആക്രമണം നേരിട്ടപ്പോൾ തൻ പോലീസ് സഹായം തേടിയെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിൽ നിന്നുകൊണ്ട് മാത്രമാണ് തനിക്ക് പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ സാധിച്ചൊള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments