ന്യൂഡൽഹി: ജനം ടിവി സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്സലൻസ് പുരസ്കാരദാന ചടങ്ങിന് ഇന്ന് തിരശ്ശീല ഉയരും. ഡൽഹിയിലെ ഡോ അബേദ്കർ ഇന്ററർ നാഷണൽ സെന്ററിലാണ് പരിപാടി നടക്കുന്നത്. വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ, കേന്ദ്ര സഹമന്ത്രി നിസിത് പ്രമാണി, പ്രകാശ് ജാവഡേക്കർ എം.പി എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
ജനം ടിവി സംഘടിപ്പിക്കുന്ന മൂന്നാമത് ഗ്ലോബൽ എക്സലൻസ് അവാർഡ്ദാന പരിപാടിയാണ് ഇത്. സാമൂഹ്യ, വ്യവസായ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് പുരസ്കാരം നൽകി ചടങ്ങിൽ ആദരിക്കും. ബിസിനസ് രംഗത്തെ പ്രമുഖരും ചടങ്ങിന്റെ ഭാഗമാകും.
ഇന്ന് വൈകിട്ട് നാല് മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും ചടങ്ങിൽ സംഘടിപ്പിക്കുന്നുണ്ട്. പ്രശസ്ത ഭരതനാട്യ കലാകാരി രമാ വൈദ്യനാഥൻ, ഗായിക രൂപ രേവതി, സോപാനസംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ തുടങ്ങിയവർ ചടങ്ങിൽ കലാപരിപാടികൾ അവതരിപ്പിക്കും.
Comments