ഇടുക്കി: ഭൂനിയമ ഭേദഗതി ഓർഡിനൻസ് ഇറക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 3ന് ഇടുക്കിയിൽ ഹർത്താൽ. എൽഡിഎഫ് ഇടക്കി ജില്ലാ കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
നിയമസഭയിൽ ആനാവശ്യ പ്രതിഷേധം ഉയർന്നതിന്നതിനെ തുടർന്നാണ് ഭൂപതിവ് ചട്ട ഭേദഗതി വരാതിരുന്നതിന്റെ കാരണം. ഇത് നിയമഭേദഗതി മുന്നിൽ കണ്ടുള്ള കോൺഗ്രസിന്റെ നാടകമായിരുന്നു. ഇടുക്കിയിലെ ജനങ്ങളെ കോൺഗ്രസ്സ് വഞ്ചിച്ചെന്നും എൽഡിഎഫ് ആരോപിച്ചു.
നിയമസഭാ സമ്മേളനത്തിനായി കാത്തുനിൽക്കാതെ ഓർഡിനൻസിലൂടെയോ പ്രത്യേക മന്ത്രിസഭാ തിരുമാനത്തിലൂടെയോ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ പ്രത്യേക താൽപര്യമെടുക്കണം. ഈ വിഷയങ്ങൾ മുൻനിർത്തിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Comments