കണ്ണൂർ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ കേസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിക്കെതിരെ ടൗൺ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിജെപി സംസ്ഥാന സമിതിയംഗം പി. രാജന്റെ പരാതിയിന്മേലാണ് നടപടി.
സമൂഹമാദ്ധ്യമങ്ങളിലൂടെ റിജിൽ മാക്കുറ്റി കലാപാഹ്വാനം നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. രാഹുലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് റിജിൽ നടത്തിയ പരാമർശമാണ് വിവാദമായത്.
”ഇതൊരു അന്തിമ പോരാട്ടമാണ്. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക. നേതൃത്വം ഭാരത് ബന്ധ് പ്രഖ്യാപിക്കണം. രാജ്യത്തെ തെരുവുകൾ കലുഷിതമാക്കണം, ക്വിറ്റ് മോദി” റിജിൽ മാക്കുറ്റി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വൈറലായതോടെ പരാതി ഉയരുകയും കേസാവുകയുമായിരുന്നു.
Comments