രാഹുൽ അയോഗ്യനാക്കപ്പെട്ട് നിമിഷങ്ങൾക്കുള്ളിൽ പ്രതിപക്ഷം രാഹുലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. രാജ്യത്തെ പ്രതിപക്ഷങ്ങൾ ഒന്നിക്കുന്നു എന്ന് പറഞ്ഞ് നാക്ക് വായിലേക്കിടുന്നതിന് മുന്നേ തമ്മിൽ തല്ലുകയാണ് കോൺഗ്രസും സിപിഎം. പുന്നെല്ലിൽ തന്നെ കല്ലുകടിച്ച സ്ഥിതിയാണ് പ്രതിപക്ഷത്തിന്റെത്. രാഹുലിന്റെ അയോഗ്യതയുടെ കാരണം അഴിമതി അല്ലെന്നും, സിപിഎം തങ്ങളുടെ അഴിമതിയെ മറച്ചുവെക്കാൻ രാഹുലിന്റെ അയോഗ്യതയെ ഉപയോഗിക്കേണ്ട എന്നുമാണ് കോൺഗ്രസിന്റെ നിലപാട്.
രാഹുലിനെ പിന്തുണച്ചുകൊണ്ട് സിപിഎം അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികൾ രംഗത്ത് വന്നിരുന്നു. എന്നാൽ ആദ്യം ഇവരുടെ വാക്കുകളെ സ്വീകരിച്ചെങ്കിലും പതിയെ വല്ല്യേട്ടൻ മനോഭാവത്തിലേക്ക് കോൺഗ്രസ് മാറി. ഇഡിയെ പ്രധാനമന്ത്രിക്ക് കത്തെഴുതി വിശ്വാസത്തോടെ വിളിച്ച് വരുത്തിയത് പിണറായിയാണെന്നും രാഹുൽ സ്വർണ്ണം കടത്തിയിട്ടില്ലെന്നും കോൺഗ്രസ് നേതാവ് പരിഹസിച്ചു.
ദേവികുളം എംഎൽഎയുടെ അയോഗ്യതയും രാഹുലിന്റെ അയോഗ്യതയും തമ്മിൽ അജഗജ വ്യത്യാസമുണ്ട്. സംവരണാവകാശത്തിനായി വ്യാജ രേഖ ചമച്ച് മത്സരിച്ചതിന്റെ പേരിലല്ല രാഹുൽ അയോഗ്യനായതെന്നും പരിഹാസമുയരുകയാണ്. സിപിഎം തങ്ങളുടെ പോരായ്മ്മകളെയും വീഴ്ചകളെയും ഒതുക്കി തീർക്കാനാണ് രാഹുൽ പ്രശ്‌നത്തെ ഉപയോഗിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്. തങ്ങൾക്ക് വലിയ താത്പര്യമുണ്ടായിട്ടല്ല രാഹുലിനെ പിൻതാങ്ങുന്നതെന്നും കേന്ദ്ര സർക്കാരിനോടുള്ള എതിർപ്പാണ് കാരണമെന്നും സിപിഎം പറയാതെ പറഞ്ഞു.
Comments