മലപ്പുറം: മലപ്പുറത്തെ തിരൂർ ,നിലമ്പൂർ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ ഉത്തരകടലാസ് ചോർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിഡിഇ. കഴിഞ്ഞ ദിവസമാണ് മെസ്സിയുടെ ജീവ ചരിത്രം എഴുതാൻ ആവശ്യപ്പെട്ടപ്പോൾ ഒരു കുട്ടി രസകരമായി എഴുതിയ ഒരു ഉത്തരക്കടലാസ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രശസ്തമായത്. തുടർന്ന് ക്ലാസ്സിലെ മറ്റു കുട്ടികളുടെയും ഉത്തരക്കടലാസ്സുകൾ പ്രചരിക്കാൻ തുടങ്ങി.
നാലാം ക്ലാ്സ്സ് വിദ്യാർത്ഥികളുടെ വാർഷിക പരീക്ഷയുടെ മലയാളം ഉത്തരക്കടലാസ്സുകളാണ് ചോർന്നത്. മെസ്സിയുടെ വൈറൽ ചോദ്യത്തിന്റെ ഉത്തരങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ദേയമായിക്കൊണ്ടിരിക്കു്ന്നത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ഡി.ഇ. ഉത്തരക്കടലാസ് എങ്ങനെ ചോർന്നു എന്നതും വിദ്യാർഥികളുടെ ഉത്തരം എങ്ങനെ വൈറലായി എന്നതും അന്വേഷിക്കും. സംഭവത്തിൽ സ്‌കൂളുകളോട് അധികൃതർ വിശദീകരണം തേടിയിരിക്കുകയാണ്. മറുപടി തൃപ്തികരമല്ലെങ്കിൽ സ്‌കൂളുകൾക്ക് നേരെ നടപടിയുണ്ടാകും.
മെസ്സിയുടെ ജീവചരിത്രം തയ്യാറാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഉത്തരമായി ഒരു വിദ്യാർഥി രേഖപ്പെടുത്തിയത് ഞാൻ ബ്രസീൽ ഫാനാണെന്നും എനിക്ക് നെയ്മറിനെയാണ് ഇഷ്ടമെന്നും മെസിയെ ഇഷ്ടമല്ലെന്നുമാണ്. മലപ്പുറം ജില്ലയിലെ തിരൂർ പുതുപ്പള്ളി ശാസ്ത എൽ.പി സ്‌കൂളിലെ ചോദ്യപേപ്പറാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായത്. റിസ ഫാത്തിമ പി.വിയാണ് ഇങ്ങനെയൊരു ഉത്തരം എഴുതിയത്. വിദ്യാർത്ഥിനി ഇങ്ങനെയൊരു ഉത്തരം എഴുതിയത് ശ്രദ്ധയിൽപെടുകയും പിന്നീടത് തിരുത്താൻ ആവശ്യപ്പെടുകയും ചെയ്തെന്ന് സ്‌കൂളിലെ മലയാളം അദ്ധ്യപകൻ റിഫ ഷെലീസ് ആയിരുന്നു.
എന്നാൽ ഉത്തരക്കടലാസ് ചോർന്നതോടെ സമൂഹ മാദ്ധ്യമങ്ങളിൽ താരമായിരിക്കുകയാണ് റിഫ.
Comments