ന്യൂഡൽഹി: സവര്‍ക്കറിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുലിനെ വിമര്‍ശിച്ച് ബിജെപി നേതാവ് ഗിരിരാജ് സിംഗ്. സവര്‍ക്കറെപ്പോലെയാകാന്‍ അദ്ദേഹത്തിന് ഈ ജന്മം മതിയാകില്ലെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. ജാതിയധിക്ഷേപത്തിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടും രാഹുൽ മാപ്പ് പറയാൻ വിസമ്മതിച്ചതിന് പിന്നാലെ താൻ സവർക്കറെ പോലെയല്ലെന്ന പരാമർശം നടത്തിയതിനെതിരെ ആയിരുന്നു ഗിരിരാജ് സിംഗിന്റെ പ്രതികരണം.
‘സവര്‍ക്കറെപ്പോലെയാകാന്‍ അദ്ദേഹത്തിന് ഈ ജീവിതം മതിയാകില്ലെ. അദ്ദേഹം ഗാന്ധിയാണെന്ന് അദ്ദേഹം പറയുന്നു, എന്നാൽ അദ്ദേഹം ഏത് ‘ഗാന്ധി’ ആണെന്ന് വ്യക്തമാക്കണം? സവർക്കർ രാജ്യത്തിന് വേണ്ടി സ്വയം ത്യാഗം ചെയ്തു. അദ്ദേഹവുമായി തന്നെ താരതമ്യം ചെയ്യുന്നത് തെറ്റാണ്. സവർക്കറെപ്പോലെയാകാൻ രാഹുൽ ഗാന്ധിക്ക് നിരവധി ജീവിതാനുഭവങ്ങൾ വേണം.’- ഗിരിരാജ് പറഞ്ഞു.
Comments