വാഷിംഗ്ടൺ: അമേരിക്കയിൽ വീശിയടിച്ച് ചുഴലികാറ്റ്. ശക്തമായ ചുഴലികാറ്റിൽ 23 പേർ മരിച്ചു. 4 പേരെ കാണാതായി. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. സിൽവർ സിറ്റി, റോളിങ് ഫോർക്ക് പട്ടണങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.
മരങ്ങൾ ഒടിഞ്ഞു വീണും വീടുകൾ തകർന്നും ട്രക്ക് ഉൾപ്പെടെ വാഹനങ്ങൾ തകർന്നു. വൈദ്യുതി വിതരണം നിലച്ചു. വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു.
മിസിസിപ്പിയിൽ നിരവധി വാഹനങ്ങൾ ചുഴലികാറ്റിനെ തുടർന്ന് മരങ്ങൾക്കിടയിൽ കുടുങ്ങി. മരങ്ങൾ മുറിക്കുന്നതിനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.
Comments