വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ മികവുറ്റതാക്കിയ നടന് എന്നതിനപ്പുറം അതിജീവനപ്പോരാളി കൂടിയായിരുന്നു ഇന്നസെന്റ്. ചെന്നയിടങ്ങളെല്ലാം തന്റേതാക്കിയ ഇന്നച്ചൻ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവനായിരുന്നു . ഒരു കാലത്ത് ശങ്കരാടി , ജഗതി , മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ , ഇന്നസെന്റ് ഇല്ലാത്ത ചിത്രങ്ങളെ കുറിച്ച് മലയാളികൾ ആലോചിച്ചിരുന്നില്ല . വില്ലനായും , കാര്യസ്ഥനായും , കുശുമ്പ് നിറഞ്ഞ അയൽക്കാരനായും ഒക്കെ മലയാളികളുടെ മനസിലേക്കാണ് ഇന്നസെന്റ് നടന്ന് കയറിയത് .
അര്ബുദരോഗമുക്തിക്ക് പിന്നാലെ അര്‍ബുദ അവബോധരംഗത്തും ശ്രദ്ധേയനായി. അര്‍ബുദ അതിജീവനത്തെക്കുറിച്ച് പുസ്തകമെഴുതി, ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’. അതേ ചിരിയോടെ തന്നെയാണ് രോഗത്തെ നേരിട്ടതും . തന്റെ ശരീരത്തിൽ വരാൻ കൊറോണയ്ക്ക് മടിയാണെന്നും ക്യാൻസർ കയറ്റി വിടില്ലെന്നുമൊക്കെ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു ഇന്നസെന്റ് .
കാബൂളിവാല, കിലുക്കം, ഗജകേസരിയോഗം, റാംജിറാവു സ്പീക്കിങ്, മാന്നാര്‍ മത്തായി സ്പീക്കിങ്, വിയറ്റ്നാം കോളനി, മിഥുനം,മഴവില്‍ കാവടി, പത്താംനിലയിലെ തീവണ്ടി, കോട്ടയം കുഞ്ഞച്ചന്, അഴകിയരാവണന്, മണിച്ചിത്രത്താഴ്, സര്‍വകലാശാല,വെള്ളാനകളുെട നാട് , പൊന്മുട്ടയിടുന്ന താറാവ്, വടക്കുനോക്കിയന്ത്രം, അയാള്‍ കഥയെഴുതുകയാണ്, ഡോ.പശുപതി, നമ്പര്‍ 20 മദ്രാസ് മെയില്‍, പൂക്കാലം വരവായ്, ഗോഡ്ഫാദര് എന്നിവയായിരുന്നു പ്രധാനസിനിമകൾ .
മാർച്ച് 26 മലയാള സിനിമയ്ക്ക് നഷ്ടദിവസമാകുകയാണ് . പത്ത് വർഷം മുൻപ് ഇതുപോലെയൊരു മാർച്ച് 26 നാണ് പ്രിയ നടി സുകുമാരിയേയും മലയാളികൾക്ക് നഷ്ടമായത് .
Comments