വന്യമൃഗങ്ങൾക്ക് ചുറ്റും സഞ്ചരിക്കുമ്പോൾ എപ്പോഴും ജാഗ്രത പാലിക്കണം. നാം എപ്പോഴും പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും ബഹുമാനിക്കണം. അടുത്തിടെ വിനോദസഞ്ചാരികൾ യാത്ര ചെയ്ത വാഹനത്തിനു നേരെ നടന്നടുക്കുന്ന ആനയുടെ
വീഡിയോ വൈറലായിരുന്നു. ആന വന്നതിലുപരി , ഈ സാഹചര്യത്തെ നേരിട്ട യാത്രക്കാരുടെ രീതികളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത് .
വാഹനത്തിലുണ്ടായിരുന്ന വിനോദസഞ്ചാരികളിലൊരാൾ ചിത്രീകരിച്ച വീഡിയോയാണ് പുറത്തു വന്നത് . വനപ്രദേശത്തിന്റെ മധ്യഭാഗത്ത് നിൽക്കുന്ന വാഹനത്തിന് നേരെ നടന്നടുക്കുന്ന ആനയെ ദൃശ്യങ്ങളിൽ കാണാം . യാത്രക്കാരിൽ ചിലർ ആനയ്ക്ക് വാഴപ്പഴം നൽകാൻ ഡ്രൈവറോട് ആവശ്യപ്പെടുമ്പോൾ, മറ്റുള്ളവർ പരിഭ്രാന്തരായി വേഗത്തിൽ വാഹനം എടുക്കാൻ ആവശ്യപ്പെടുന്നതും കാണാം.
എന്നാൽ ആന വാഹനത്തിന് സമീപം എത്തുമ്പോൾ, യാത്രക്കാരിൽ ചിലർ ഗണപതിയുടെ മന്ത്രങ്ങൾ ജപിക്കാൻ തുടങ്ങുന്നു. സ്വയം സംരക്ഷിക്കാനും ആനയെ ശാന്തമാക്കാനുമുള്ള ശ്രമത്തിലാണിവരെന്ന് വ്യക്തം . ഡ്രൈവർ ഏതാനും മീറ്ററുകളോളം വാഹനം പിന്നിലേക്ക് കൊണ്ടുപോകുമ്പോൾ അതിനൊപ്പം ആനയും നടന്നു വരുന്നുണ്ട് . ഒപ്പം യാത്രക്കാർ മന്ത്രങ്ങൾ ജപിക്കുന്നത് തുടരുന്നു. ക്രമേണ ആന തുമ്പിക്കൈ ഉയർത്തി വാഹനത്തിനു നേരെ അഭിവാദ്യം ചെയ്തിട്ട് റോഡിന്റെ വശത്തേക്ക് മാറി പോകുകയും ചെയ്യുന്നു .ഐപിഎസ് ഉദ്യോഗസ്ഥൻ രൂപിൻ ശർമയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.
😜
When a car full of #Brahmins meet a wild #Elephant 😄😄😜@susantananda3 @ParveenKaswan @SudhaRamenIFS @hvgoenka pic.twitter.com/75lQQuVOWE
— Rupin Sharma IPS (@rupin1992) March 26, 2023
Comments