കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കോട്ടയം നട്ടാശേരി സ്വദേശി അനന്ദു വേണുവാണ് മരിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളി എകെസിജെഎം സ്കൂളിനു സമീപമായിരുന്നു അപകടം.
കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. എതിർദിശയിലൂടെ അമിത വേഗത്തിലെത്തിയ കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ അനന്ദുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Comments